Saturday, March 20, 2010

നീതി
നീതി ന്യായമല്ലാത്ത നീതി
ന്യായാധിപന്‍ എന്തിനുമിടങ്കോലിടുന്നു.
നേര്‍ക്കാഴ്ചയില്ലാത്ത തുലാസ്
ഒട്ടിപ്പിടിച്ചവയറിനും
തൂങ്ങിപ്പിടിച്ച കണ്ണുകള്‍ക്കും
മലവിസര്‍ജ്ജനംനടത്താന്‍പോലു-
മിടമില്ലാത്തആകാശപ്പറവകള്‍ക്കും
ഇടങ്കോലിട്ടിരിക്കുന്നു.
കൂട് നഷ്ടപ്പെട്ടകിളികള്‍
കിളികള്‍ നഷ്ടപ്പെട്ട നീലാകാശം.
കടലും കരയും നഷ്ടപ്പെട്ടവര്‍.
സ്റ്റേ ഒാര്‍ഡറുകളുടെ ബാരിക്കേടുകള്‍ക്കി-
ടയില്‍ ഇരുന്നരുളുന്നവര്‍ക്കെന്ത് കാര്യം.

പി.എം പ്രവീണ്‍കുമാര്‍

No comments:

Post a Comment