Saturday, March 20, 2010

നീതി
നീതി ന്യായമല്ലാത്ത നീതി
ന്യായാധിപന്‍ എന്തിനുമിടങ്കോലിടുന്നു.
നേര്‍ക്കാഴ്ചയില്ലാത്ത തുലാസ്
ഒട്ടിപ്പിടിച്ചവയറിനും
തൂങ്ങിപ്പിടിച്ച കണ്ണുകള്‍ക്കും
മലവിസര്‍ജ്ജനംനടത്താന്‍പോലു-
മിടമില്ലാത്തആകാശപ്പറവകള്‍ക്കും
ഇടങ്കോലിട്ടിരിക്കുന്നു.
കൂട് നഷ്ടപ്പെട്ടകിളികള്‍
കിളികള്‍ നഷ്ടപ്പെട്ട നീലാകാശം.
കടലും കരയും നഷ്ടപ്പെട്ടവര്‍.
സ്റ്റേ ഒാര്‍ഡറുകളുടെ ബാരിക്കേടുകള്‍ക്കി-
ടയില്‍ ഇരുന്നരുളുന്നവര്‍ക്കെന്ത് കാര്യം.

പി.എം പ്രവീണ്‍കുമാര്‍

Thursday, January 14, 2010

തീവണ്ടിയാത്ര

ഇതെന്തൊരു വണ്ടി,
ഇതെന്തൊരു വണ്ടി
ഇതെന്തൊരു വണ്ടിയാണച്ഛാ!
വളഞ്ഞു പുളഞ്ഞു നീണ്ടുകിടക്കും
ഇതെന്തൊരു വണ്ടിയാണച്ഛാ..
ഇതാണു മണ്ടീ തീവണ്ടി.
തീ തുപ്പിപ്പോം തീവണ്ടി.
പുകയാണല്ലോകാണുന്നേ..
തീയെവിടെയച്ഛാ...
തീയെവിടെ?
പുകയുണ്ടാകില്‍തീവേണ്ട
പുകയുണ്ടല്ലോനിന്നുള്ളില്‍



--ഫ്ളോറി കോവശ്ശേരി.

Monday, January 11, 2010

ഒന്ന്

കലാലയത്തിന്റെ ...........താള് ......തുറക്കപ്പെട്ടു.....